പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വേദനയിലും തളരാതെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവനന്ദ വി ബിജുവിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്‍ സ്വീകരണം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ദേവനന്ദ അഭിമാനത്തോടെ നാട്ടിലെത്തുന്നത്.
2017-ല്‍ ആന്‍സി സോജന്‍ സ്ഥാപിച്ച 25.13 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ദേവനന്ദ തിരുത്തിയെഴുതിയത്. 100 മീറ്ററിലും ദേവനന്ദ സ്വര്‍ണ്ണം നേടിയിരുന്നു. പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദക്ക് റെക്കോര്‍ഡ് നേട്ടത്തിനൊപ്പം വീടെന്ന സ്വപ്നവും ഇതോടൊപ്പം യാഥാര്‍ത്ഥ്യമാകുന്നു.
ഇന്ന് വൈകുന്നേരം 4 മണിയോടെ ദേവനന്ദ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തും. 5 മണിക്ക് വെള്ളിയൂരില്‍ നിന്നും സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ തുറന്ന വാഹനത്തില്‍ മറ്റു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദേവനന്ദയെ പേരാമ്പ്ര വഴി വീട്ടിലേക്ക് എത്തും.


കൂടാതെ നാളെ വൈകുന്നേരം 4 മണിക്ക് വാല്യക്കോട് മൊയിലോത്ത് അമ്പലം റോഡില്‍ കേന്ദ്രീകരിച്ച് ബഹുജനങ്ങളുടെ സാന്നിദ്യത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മമ്മിളിക്കുളത്ത് പൊതുപരിപാടി നടത്തും.
Devananda V. Biju receives grand welcome today





























.jpg)
