പേരാമ്പ്ര: കടന്നല്‍ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. കൂത്താളി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡിലെ തരിപ്പേമ്മല്‍ ഭാഗത്ത് ഇന്ന് വൈകിട്ടോടെയാണ് സംഭവം. തരിപ്പേമ്മല്‍ എഴുത്തച്ഛന്‍ കണ്ടി മീത്തല്‍ ഭാഗത്ത് കാടുവെട്ടുന്നതിനിടയില്‍ കടന്നല്‍കൂട് ഇളകി കടന്നല്‍ കൂട്ടത്തോടെവന്ന് കുത്തുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
മഞ്ജുഷ താനിക്കണ്ടി, (40), രാധ തരിപ്പേമ്മല്‍ (57), ലക്ഷ്മി അമ്മ തരിപ്പേമ്മല്‍ (73), നിടൂളി മീത്തല്‍ പത്മിനി (61), ചന്ദ്രന്‍ എഴുത്തച്ഛന്‍ കണ്ടി (61), സുലോചന എഴുത്തച്ഛന്‍ കണ്ടി (50), പ്രീത താനിക്കണ്ടി (44), ഫിലോമിന താനിക്കണ്ടി (63) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കഴുത്തിനും കണ്ണിനുമാണ് പലര്‍ക്കും കുത്തേറ്റത്.
Content Highlight: Job security workers injured in wasp attack at koothali






































.jpg)
