കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കണം; പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി

കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കണം; പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി
Jan 24, 2026 02:16 PM | By SUBITHA ANIL

ചെറുവണ്ണൂര്‍ : വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂരിന് നിവേദനം നല്‍കി.

ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കാര്‍ഷിക വിളകളാണ് വന്യജീവികള്‍ നശിപ്പിക്കുന്നതെന്നും കാട്ടുപന്നികള്‍, മുള്ളന്‍ പന്നികള്‍ തുടങ്ങിയവ നേന്ദ്രവാഴകള്‍, നെല്‍കൃഷികള്‍, തെങ്ങിന്‍ തൈകള്‍, വീട്ടു പറമ്പിലെ ഇടവിള കൃഷികള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷികള്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്. നശിപ്പിക്കപ്പെട്ട കൃഷികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ.കെ രജീഷ് ആവശ്യപ്പെട്ടു.



Agriculture and farmers should be protected; Petition submitted to Panchayat President

Next TV

Related Stories
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
News Roundup