പേരാമ്പ്ര: ഗോള്‍ഡ് മെഡല്‍ ജേതാവ് അലന്‍ റബ റോസിന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. നേപ്പാളില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് ഗോള്‍ഡ് മെഡല്‍ നേടിയ അലന്‍ റബ റോസിനാണ് ചെറുവണ്ണൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം സനില തയ്യുളതില്‍ കൊയിലാണ്ടി റയില്‍ വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയത്.
ചെറുവണ്ണൂര്‍ സ്വദേശിയായ ഒതയോത്ത് മുഹമ്മദ് സാജിത ദമ്പതികളുടെ മകളാണ് അലന്‍ റബ റോസ്. കെ.ടി നരേഷ്, പി.സി പ്രേമന്‍, പി.എം അരുണ്‍രാജ്, എന്‍ മനോജ്, മനു ശ്രീപുരം, കെ.കെ അജേഷ്, കെ മിനി, ടി.വി രശ്മി, കെ.കെ ലിനീഷ്, എം ദിഷാദ് തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചു.
Content Highlight: Gold medalist Alan Raba Ross receives a warm welcome
































.jpg)
