പേരാമ്പ്ര: ജമാഅത്തെ ഇസ്ലാമി ഹിന്ദ് മൂരികുത്തി ഹല്‍ഖ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. വി ടി മൊയ്ദു ഹാജി മലര്‍വാടി ഏരിയ കോ ഓഡിനേറ്റര്‍ കെ മുഹമ്മദ് അഷ്‌റഫിന് താക്കോല്‍ കൈമാറ്റം നടത്തി.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് പേരാമ്പ്ര ഏരിയ പ്രസിഡണ്ട് കെ.മുബീര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇഹ്‌സാന്‍ ഖിറാഅത്ത് നടത്തി. ഏരിയ വൈസ് പ്രസിഡണ്ട് എസ്.കെ ലത്തീഫ്, വനിതാ വിഭാഗം കണ്‍വീനര്‍ പി.കെ ആയിഷ, പി.പി അബ്ദുല്‍ അസീസ് ,പി.കെ മമ്മു, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ കെ അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.അഹമ്മദ് മദീനി നൊച്ചാട് നന്ദിയും പറഞ്ഞു.
Key transfer done






























