പേരാമ്പ്ര: തോട്ടുമുക്കം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മരഞ്ചാട്ടി പുനൂര്‍പൊയില്‍ മണ്ണാര്‍ക്കണ്ടി വേലായുധന്റെ മകന്‍ ബിജു, തോട്ടുമുക്കം പള്ളിത്താഴെ മൂഴിക്കല്‍ ജോയിയുടെ മകന്‍ സിജോ (40) എന്നിവര്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ ഉടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Content Highlight: Youths died after their bike went out of control and hit an electricity pole.





























.png)







.jpg)
