പേരാമ്പ്ര : കന്നാട്ടി വഞ്ചി കൂളി പ്രതിഷ്ഠാദിന തിറ മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടത്തി. മഹോത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന അന്നദാനത്തിനായുള്ള വിഭവസമാഹരണമാണ് കലവറനിറക്കല്‍.
പ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിച്ച വിഭവങ്ങള്‍ ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ച് അവിടെ നിന്ന് നാമജപത്തിന്റെ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായാണ് വഞ്ചിക്കുളി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചത്.
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഇന്ന് ദേവസ്ഥാനത്ത് മഹാഗണപതി ഹോമം, ഭഗവതി സേവ എന്നിവ നടന്നു. വൈകിട്ട് നട്ടത്തിറയും, തായമ്പകയും നടക്കും.
ഫെബ്രുവരി 17 ചൊവ്വ കാലത്ത് 6 മണി പള്ളിയുണര്‍ത്തല്‍. 9 മണി ഇളനീര്‍ കുല മുറി. ഉച്ചക്ക് 12.30 അന്നദാനം, വൈകിട്ട് 5 മണിക്ക് പഞ്ചവാദ്യം 5.30 ഇളനീര്‍ കുല വരവ് കന്നാട്ടി വാര്യക്കുന്നത്ത് ഗുളികന്‍ ദേവ സ്ഥാനത്ത് നിന്ന് ആരംഭിക്കുന്നു. 6 മണിക്ക് ഇളനീര്‍ വെപ്പ്. 6.30 ന് കൂളിവെള്ളാട്ട്. രാത്രി 7 മണിക്ക് ഭക്തി സാന്ദ്രവും പ്രൗഢ ഗംഭീരവും വര്‍ണ്ണാഭവവുമായ പൂക്കലശം താലപ്പൊലി ഘോഷയാത്ര. താലപ്പൊലി പഞ്ചവാദ്യം ശിങ്കാരിമേളം കാവടിയാട്ടം എന്നിവയോടെ വടക്കുമ്പാട് കല്ലിങ്കല്‍ ദേവസ്ഥാനത്ത് നിന്ന് പുറപ്പെടുന്നു. രാത്രി 9 മണിക്ക് വര്‍ണ്ണവിസ്മയമൊരുക്കുന്ന കരിമരുന്ന് പ്രയോഗം. തുടര്‍ന്ന് ദേവസന്നിധിയില്‍ കാലാധി വര്‍ത്തിയായ അമ്മ മഹാമായയുടെ ഭഗവതി തിറ, ഗുളികന്‍ വെള്ളാട്ട്, ആകാശം തൊട്ട മുടിയും പാതളം തൊട്ട പാദവുമായി ശൈവാംശ ദേവന്‍ ശ്രീ ഗുളികന്‍ തിറ.


ഫെബ്രുവരി 18 ബുധന്‍ പുലര്‍ച്ചെ ഒരു മണി തണ്ടാന്‍ വരവ്. അമ്പല പറമ്പ് ബിനുവിന്റെ വീട്ടില്‍ നിന്ന് പുറപ്പെടുന്നു. തുടര്‍ന്ന് വിഷ്ണു മായയായി അനുഗ്രഹാശിസുകള്‍ ഭക്തമനസില്‍ ചൊരിഞ്ഞ് കുട്ടിച്ചാത്തന്‍ തിറ, നിഴല്‍ തിറ, കാളി ത്തിറ, ഗുരുതി.
ഫെബ്രുവരി 11 ന് കൊടിയേറിയ പ്രതിഷ്ഠാദിന തിറ മഹോത്സവം ഫെബ്രുവരി 18 ന് കാലത്ത് 8 മണിക്ക് വാളകം കൂടലോടെ ഈ വര്‍ഷത്തെ തിറ മഹോത്സവം അവസാനിക്കും.
Kannatti Vanchi Coolie; Procession held to fill the pantry




















.jpeg)
.jpeg)








