ഭിഷഗ്വര പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

 ഭിഷഗ്വര പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്
Mar 12, 2026 03:51 PM | By SUBITHA ANIL

പേരാമ്പ്ര: സംസ്ഥാനത്തിന് തന്നെ മാതൃകയായ 'ഭിഷഗ്വര' ചികിത്സാ പദ്ധതി നിര്‍ത്തലാക്കിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പേരാമ്പ്ര ഈസ്റ്റ്, വെസ്റ്റ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

സാധാരണക്കാരായ രോഗികള്‍ക്ക് വിദഗ്ധ ചികിത്സയും പരിശോധനകളും മരുന്നും സൗജന്യമായി ഉറപ്പാക്കിയിരുന്ന പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ് ഭരണസമിതി ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കി ഏറെ പ്രശംസ പിടിച്ചുപറ്റിയ പദ്ധതിയാണിതെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പാവപ്പെട്ടവരുടെ ചികിത്സാ സൗകര്യം ഇല്ലാതാക്കുന്ന ഭരണസമിതി നിലപാട് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയില്‍ നേരിട്ടെത്തിച്ചിരുന്ന ഈ പദ്ധതി നൂറുകണക്കിന് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായിരുന്നു. പദ്ധതി പുനഃസ്ഥാപിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

പേരാമ്പ്ര ടൗണില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.വി. അനുരാഗ് ഉദ്ഘാടനം ചെയ്തു. കെ.പി. അഖിലേഷ് അധ്യക്ഷത വഹിച്ചു. ബിനില്‍ രാജ് സ്വാഗതം പറഞ്ഞു. കെ.ടി. സുധാകരന്‍, ദീപക് റോഷ് എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Allegations of sabotage of Bhishagvara project; DYFI marches to Perambra Panchayat office

Next TV

Related Stories
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>