ഭാസുര ഭാവിക്ക് ഒരു പൊന്‍തൂവല്‍; എച്ച്പിവി വാക്‌സിന്‍ ക്യാമ്പയിന് തുടക്കമായി

ഭാസുര ഭാവിക്ക് ഒരു പൊന്‍തൂവല്‍; എച്ച്പിവി വാക്‌സിന്‍ ക്യാമ്പയിന് തുടക്കമായി
Mar 13, 2026 01:57 PM | By SUBITHA ANIL

കടിയങ്ങാട്: വേളം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഗര്‍ഭാശയഗള കാന്‍സറിനെതിരെ എച്ച് പി വി വാക്‌സിന്‍ പഞ്ചായത്ത് തല ക്യാമ്പയിന് തുടക്കമായി. 1/3/2011 മുതല്‍ 28/2/2012 വരെ ജനിച്ച പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എച്ച്പിവി വാക്‌സിന്‍ നല്‍കി വരുന്നു.


വേളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ക്യാമ്പയിന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിന്ദു ക്ലാസെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍, ജനപ്രതിനിധികളായ സുരേഷ് ബാബു, സൗദ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിറാജ്, സലാം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്‌നി തുടങ്ങിയവര്‍ സംസാരിച്ചു.

എല്ലാ മാതാപിതാക്കളും നമ്മുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹകരിക്കരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.



A golden feather for Bhasura Bhavya; HPV vaccine campaign begins

Next TV

Related Stories
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
News Roundup