പേരാമ്പ്ര : പേരാമ്പ്രയില്‍ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ തെളിഞ്ഞ് വരുന്നു. ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണനെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സംസ്ഥാനത്ത് ഇന്ന് ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ പേരാമ്പ്രയില്‍ ബിജെപി നേതാവ് എം. മോഹനനെയാണ് പ്രഖ്യാപിച്ചത്.
1996 ല്‍ അന്നത്തെ മേപ്പയ്യൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ എം. മോഹനന്‍ പേരാമ്പ്ര മണ്ഡലത്തിന്റെ മുക്കും മൂലയും അറിയുന്ന, മണ്ഡലത്തിലെ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനെയും പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന നേതാവാണ്. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ മുയിപ്പോത്ത് നിവാസിയും റിട്ട. അധ്യാപകനുമായ ഇദ്ദേഹം പേരാമ്പ്ര മേഖലയില്‍ അടിസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുന്നതിനും, അടുത്ത തലമുറ നേതൃത്വത്തെ വികസിപ്പിച്ചെടുക്കുന്നതിലും മുഖ്യ പങ്ക് വഹിച്ച നേതാവാണ്.
മുയിപ്പോത്തെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മോഹനന്‍ തന്റെ അധ്യാപക ജീവിതം സ്വയം അവസാനിപ്പിച്ചാണ് മുഴുവന്‍ സമയ ബിജെപി പ്രവര്‍ത്തകനായി മാറിയത്. നിരവധി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മോഹനന്‍ പലതവണയായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. എം. മോഹനനന്റെ സ്ഥാനാര്‍ത്ഥിത്വം മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.
M. Mohanan is NDA candidate in Perambra





















.jpeg)
.jpg)







