മുയിപ്പോത്ത്: വീട്ടിലെ അടുക്കളയില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുയിപ്പോത്ത് പുളിയുള്ളതില്‍ മീത്തല്‍ നാരായണി (64) ആണ് മരിച്ചത്.
മാര്‍ച്ച് 2 നാണ് തീ പൊള്ളലേറ്റ് നാരായണി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭര്‍ത്താവ് പരേതനായ കേളപ്പന്‍. മക്കള്‍ ഷൈമ, ശൈലേഷ് (ആര്‍ട്ടിസ്റ്റ്). മരുമകന്‍ അനില്‍ (കൊല്ലം). സഹോദരങ്ങള്‍ ശങ്കരന്‍, നാരായണന്‍ (വള്ളില്‍), ബാബു (കോടേരിച്ചാല്‍).
Housewife dies after being treated for fire burns at muyippoth





























