മേപ്പയ്യൂര്‍: 1982 മുതല്‍ മേലടി ഉപജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങളും, സ്‌കോളര്‍ഷിപ്പുകളും നല്‍കി വരുന്ന മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി ഇനി മുതല്‍ മേലടി ഉപജില്ലയിലെ മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി സ്വീറ്റ് മേലടി (സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ എഡ്യുക്കേഷണല്‍ എംപവറിംഗ് ട്രസ്റ്റ്) എന്ന പേരില്‍ ട്രസ്റ്റായി അറിയപ്പെടും.
മാര്‍ച്ച് 27 ന് 2 മണിക്ക് മേപ്പയ്യൂര്‍ ടി.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിക്കും. അധ്യാപക സംഗമവും, യാത്രയയപ്പും, അനുമോദന സദസ്സും ഇതോടൊപ്പം നടക്കും.
കോഴിക്കോട് ഡിഡിഇ ടി അസീസ് മുഖ്യാതിഥിയാവും. യാത്രയയപ്പ് സമ്മേളനം പ്രശസ്ത കവി എം.എം. സചീന്ദ്രനും, അനുമോദന സദസ്സ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. യു.കെ. അബ്ദുള്‍ നാസറും ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ലോഗോ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ഹസീസ് പ്രകാശനം ചെയ്യും. എച്ച്എം ഫോറം കണ്‍വീനര്‍ സജീവന്‍ കുഞ്ഞോത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ലോഗോ ഡിസൈനര്‍ക്ക് മേലടി ബിപിസി എം.കെ. രാഹുല്‍ ഉപഹാര സമര്‍പ്പണം നടത്തും. ട്രസ്റ്റ് കണ്‍വീനര്‍ പി. അനീഷ് സ്വാഗതവും, ട്രഷറര്‍ കെ.ജെ. ഷാജു നന്ദിയും പറയും.
Sweet Meladi Trust inauguration to be held in Meppayyur on March 27





























