adimage
adimage
adimage adimage
2026-05-23T18:22:00

ചെറുവണ്ണൂര്‍: കക്കറ മുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് രജിന്‍ലാലും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാല്‍ സ്വദേശി രജിന്‍ലാല്‍ (32) ആണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റ രജിന്‍ലാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മെയ് 15-ന് രാത്രി ഒന്‍പത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. രജിന്‍ലാലും ആറുമാസം ഗര്‍ഭിണിയുമായ ഭാര്യ സോനയും സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറിനാണ് ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ വെച്ച് തീപിടിച്ചത്. കാറിന്റെ പിന്‍സീറ്റിലിരിക്കുകയായിരുന്ന സോന സംഭവസ്ഥലത്തുതന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു. 

പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ചെറുവണ്ണൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. പിതാവ് രാജന്‍. മാതാവ് സരോജിനി. സഹോദരങ്ങള്‍ രാംജിത്ത് (മിലിറ്ററി), ശരണ്യ.


Content Highlight: Car caught fire in Cheruvannur; Husband Rajinlal, who was undergoing treatment for burns, also died

adimage

Next TV

adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage