വേളം: വേളം ഗ്രാമപഞ്ചായത്ത്, സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം ജനറല്‍ ആശുപത്രി കോഴിക്കോട്, കുടുംബാരോഗ്യ കേന്ദ്രം വേളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
പൂളക്കൂല്‍ കമ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ സുരേഷ്, നസീമ, മുബീന, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ: അഭിരാമി, ജില്ലാ ഓപ്താല്‍ മോളജി കോ ഓര്‍ഡിനേറ്റര്‍ ഷിബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ ആശുപത്രി നേത്രരോഗവിഭാഗം ഡോ : കൃഷ്‌ണേന്ദു, കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റര്‍ ഓപ്‌റ്റോമെട്രിസ്റ്റ് ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ പരിശോധന നടത്തി വിദഗ്ദ പരിശോധനക്കായി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Content Highlight: Free cataract diagnosis camp organized at perambra



































.jpg)
