കെ. സ്മാര്‍ട്ട്‌സംവിധാനത്തില്‍ വ്യാപാരികള്‍ ദുരിതത്തില്‍.

കെ. സ്മാര്‍ട്ട്‌സംവിധാനത്തില്‍ വ്യാപാരികള്‍ ദുരിതത്തില്‍.
Jul 3, 2025 11:08 AM | By LailaSalam

ചെറുവണ്ണൂര്‍: കെ. സ്മാര്‍ട്ട് സംവിധാനത്തില്‍ വ്യാപാരികള്‍ ദുരിതത്തില്‍. വ്യാപാരിവ്യവസായി ഏകോപനസമിതി ചെറുവണ്ണൂര്‍ യൂണിറ്റ് പ്രവര്‍ത്തക സമിതി യോഗം സംഘടിപ്പിച്ചു.

വ്യാപാരികള്‍ക്ക് സൗകര്യപ്രദമായ രൂപത്തില്‍ പഞ്ചായത്തില്‍ ഒരു സഹായ കേന്ദ്രംഒരുക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ചെറുവണ്ണൂര്‍ യൂണിറ്റ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ഓഫീസുകളില്‍ കെ.സ്മാര്‍ട്ട് സംവിധാനം വന്നതോടെ വ്യാപാരികള്‍ക്ക് കിട്ടുന്ന സേവനത്തില്‍ വിഷമതകളേറി. ചെറുകിട വ്യാപാരികള്‍ ലൈസന്‍സിനായി എത്തിച്ചേരുമ്പോള്‍ ഓണ്‍ലൈനില്‍ കൂടെ മാത്രമെ ലൈസന്‍സ് പഞ്ചായത്തില്‍ നിന്നും നല്‍കുന്നുള്ളൂ വെന്നതിനാല്‍ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരുന്നു. ഇതിന് ഫീസായി അമിതചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. ഇത് വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.

മിനിമം ലൈസന്‍സ് ഫീസ് 500 രൂപയാണ് സോഫ്റ്റ്വെയറില്‍ കാണിക്കുന്നത്. ഇതും ചെറുകിട കച്ചവടക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ടി. എം ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ രമേശന്‍, സി.മുരളി, വി. ഓ മൊയ്തി, എംകെ നാസര്‍, മാര്‍ജിന്‍ കുഞ്ഞമ്മത്, പി.എം വിനോദന്‍, വിപിന്‍ കൃഷ്ണാ, സിനി മന്ദാരം, സി. കെ. പുഷ്പ, കെ.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


K. Traders in distress in the smart systemat cheruvannur

Next TV

Related Stories
മിഅ്‌റാജ് നേര്‍ച്ചക്ക് നാളെ തുടക്കം കുറിക്കും

Jan 12, 2026 05:05 PM

മിഅ്‌റാജ് നേര്‍ച്ചക്ക് നാളെ തുടക്കം കുറിക്കും

വടകര മുഹമ്മദ് ഹാജി തങ്ങള്‍ നടത്തിവന്നിരുന്ന ചരിത്രപ്രസിദ്ധമായ മിഅ്‌റാജ് നേര്‍ച്ച...

Read More >>
നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു

Jan 12, 2026 11:16 AM

നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം...

Read More >>
 കേരള ആര്‍ട്ടിസാന്‍സ് സംഘ് അസംഘടിതം ജില്ലാ പ്രതിനിധി സമ്മേളനം

Jan 12, 2026 11:11 AM

കേരള ആര്‍ട്ടിസാന്‍സ് സംഘ് അസംഘടിതം ജില്ലാ പ്രതിനിധി സമ്മേളനം

കേരള ആര്‍ട്ടിസാന്‍സ് സംഘ് അസംഘടിതം (ബിഎംഎസ് ) ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. അസംഘടിത തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി...

Read More >>
കെ.ടി ബഷീര്‍ സ്മൃതി സായാഹ്നവും ഖാന്‍ കാവില്‍ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു

Jan 12, 2026 10:26 AM

കെ.ടി ബഷീര്‍ സ്മൃതി സായാഹ്നവും ഖാന്‍ കാവില്‍ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു

കാവുന്തറ സമഭാവന തീയറ്റേഴ്‌സ് 'ആയിരം ഓര്‍മ്മകള്‍ ' എന്ന പേരില്‍ കെ.ടി ബഷീര്‍ സ്മൃതി സായാഹ്നവും ഖാന്‍ കാവില്‍ പുരസ്‌കാര സമര്‍പ്പണവും...

Read More >>
അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Jan 11, 2026 04:28 PM

അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കെപിഎസ്ടിയെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ്...

Read More >>
നൊച്ചാട് പഞ്ചായത്ത് ജനകീയ കമ്മറ്റി രൂപീകരിച്ചു

Jan 11, 2026 03:41 PM

നൊച്ചാട് പഞ്ചായത്ത് ജനകീയ കമ്മറ്റി രൂപീകരിച്ചു

തെരുവ് പട്ടികളെ വന്ധികരിച്ച് ഷെല്‍ട്ടര്‍ ഒരുക്കാന്‍ നൊച്ചാട് പഞ്ചായത്തില്‍ ചേര്‍ന്ന ജനകീയ കമ്മറ്റി...

Read More >>
Top Stories










News Roundup