പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്‌റ്റേറ്റ് വാച്ചര്‍ക്ക് പരിക്ക്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മുതുകാടുള്ള എസ്റ്റേറ്റില്‍ ഇന്നലെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം.
എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ വാച്ചര്‍ പേരാമ്പ്ര സ്വദേശിയായ കൈപ്രം തെക്കേട്ടിൽ മീത്തൽ ബാബുവിനെ (47) ആക്രമിക്കുകയായിരുന്നു. കാട്ടാന ബാബുവിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ കയറി.
പരിക്കേറ്റ ബാബുവിനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.


Content Highlight: A watcher was injured in an elephant attack in the Perambra estate










































.jpg)
