പെരുവണ്ണാമുഴി: ജലജീവന്‍ മിഷന്റെ കോണ്‍ട്രാക്ട് വര്‍ക്ക് നടത്തുന്ന മിഡ്‌ലാന്‍ഡ് പ്രൈവറ്റ് കമ്പനിയുടെ മോട്ടോര്‍ ചെയിന്‍ മോഷ്ടിച്ച കേസിലെ പ്രതിയായ യുവാവ് പിടിയില്‍. പെരുവണ്ണാമുഴി പൊന്‍മലപ്പാറ നടേമ്മല്‍ മൊബിന്‍ (31) ആണ് പെരുവണ്ണാമൂഴി പൊലീസിന്റെ പിടിയിലായത്.
സെപ്റ്റംബര്‍ 27 ന് പെരുവണ്ണാമൂഴി ഡാം സൈറ്റിലായിരുന്നു സംഭവം. ജലസേചന വകുപ്പിന്റെ ജോലിക്കായി കമ്പനി എത്തിച്ച മോട്ടോറിന്റെ 12 ക്യാരി ചെയിനുകളായിരുന്നു മോഷണം പോയത്. ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന ചെയിനുകളാണ് ഇവ.
കമ്പനി മാനേജരുടെ പരാതി പ്രകാരം പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിവിധ സ്ഥലങ്ങളിലായി അന്വേഷണം നടത്തി വരികയായിരുന്നു.
കാസര്‍ഗോഡ് ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ച് നാട്ടില്‍ എത്തിയപ്പോള്‍ പെരുവണ്ണാമൂഴി ഡാം പരിസരത്ത് വെച്ച് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ മോബിനെ കോടതി റിമാന്‍ഡ് ചെയ്തു.


പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. ഗിരിഷ് കുമാര്‍, ശരത്ത്, മുനീര്‍, കുഞ്ഞമ്മത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ .എം.പി അനൂപ്, കെ.സി ഷിജിത്ത്, ഷാനവാസ്, സന്തോഷ്, ഷൈജു തുടങ്ങിയവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Police arrest youth who stole Jaljeevan Mission's motor chain







































