പേരാമ്പ്ര: ആവള തറമ്മല്‍ അയ്യപ്പ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠാ മഹോത്സവം ജനുവരി 24 മുതല്‍ 29 വരെ നടക്കും. ക്ഷേത്രം തന്ത്രി കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടും മറ്റ് തന്ത്രി മുഖ്യന്മാരും പ്രതിഷ്ഠാ ചടങ്ങുകളില്‍ കാര്‍മ്മികത്വം വഹിക്കും.
ജനുവരി 24 ന് വൈകുന്നേരം 5 മണിക്ക് ആവള കോരന്‍കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയുടെ അകമ്പടിയോടെ വിഗ്രഹം ക്ഷേത്രത്തില്‍ എത്തിച്ചേരും.
ആദ്ധ്യാത്മിക പ്രഭാഷണം, വിവിധ കലാപരിപാടികള്‍ എന്നിവ അനുബന്ധമായി നടക്കും. 29 -ാം തിയ്യതി രാവിലെ 10 മണിക്കും 10.45 നും ഇടയിലാണ് പ്രാണ പ്രതിഷ്ഠ നടക്കുന്നത്. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.
Panchaloha idol re-installation festival at Avala Tharammal Ayyappa temple







































