പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി സിപിഐ എം. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ പൂഴിത്തോട് മാവട്ടം ഭാഗങ്ങളിലായി ഉണ്ടാകുന്ന വന്യ മൃഗശല്യത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐഎം ന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തിയത്.
പൂഴിത്തോട് മാവട്ടം ഭാഗത്ത് ഒരാഴ്ചക്കാലമായി കടുവയും കുഞ്ഞുങ്ങളും രാത്രി കാലങ്ങളില്‍ ഭീകരമായ ശബ്ദം പുറപ്പെടുവിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് പരിഹാരമായി നടപടി ഉണ്ടായിലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം സി.കെ ശശി അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് അംഗം പി.സി സുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിന് എം എം പ്രദീപന്‍, ഇ.എ ജെയിംസ്, എം എ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നേതാക്കള്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഏ.സി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. ആവശ്യമായ നടപടി എടുക്കുമെന്നദ്ദേഹം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.


Wild animal harassment; CPI(M) held a protest in front of the Forest Range Office.









































