പേരാമ്പ്ര: പേരാമ്പ്ര മഹല്ലില്‍ നിന്നും പരിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ സി.കെ സിറാജ് മകന്‍ മുഹമ്മദ് ഷാദില്‍, ആര്‍.കെ മുസ്തഫ മകള്‍ ഫാത്തിമ മുസ്തഫ എന്നിവരെ ഖത്തര്‍ പേരാമ്പ്ര മഹല്ല് കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു.
എസ്എംഎഫ് പേരാമ്പ്ര മേഖല കമ്മിറ്റി സംഘടിപ്പിച്ച നബിദിന, ഫലസ്തീന്‍ പ്രാര്‍ത്ഥനാ സദസ്സില്‍ വെച്ച് പാണക്കാട് റാജിഹ് അലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോ നല്‍കി. മഹല്ല് പ്രസിഡന്റ് ഇ ഷമീര്‍ അധ്യക്ഷത വഹിച്ചു.
റഫീഖ് സക്കരിയ ഫൈസി, എം.കെ അബ്ദുറഹിമാന്‍ ചാവട്ട്, അസീസ് ഫൈസി കടിയങ്ങാട്, അല്‍ ഹാഫിള് ജറീഷ് ദാരിമി, ആര്‍.കെ മുഹമ്മദ്, കെ.പി യൂസുഫ്, സി.പി ഹമീദ്, സി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹിമാന്‍, സി.സി മജീദ്, ഇബ്രാഹിം കോമത്ത്, ഖത്തര്‍ കമ്മിറ്റി പ്രതിനിധികളായ യൂസഫ് വല്ലാറ്റ, ടി.പി സിദ്ദീഖ്, പി.കെ ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഹല്ല് സെക്രട്ടറി പി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ ബാദുഷ അബ്ദുല്‍സലാം നന്ദിയും പറഞ്ഞു.


Students who memorized the Quran from the Perambra mosque were honored






























.jpeg)







