പേരാമ്പ്ര: സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ - ശുചിത്വോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ 3000 ത്തോളം കേന്ദ്രങ്ങളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനം നടത്തും. പ്രധാന ടൗണുകള്‍, പൊതു സ്ഥലങ്ങള്‍, അംഗന്‍വാടികര്‍, സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ഇതിന്റെ ഭാഗമായി എല്ലാ വകുപ്പുകളും സ്ഥാപനക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുചിത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് കെഎഎസ് അറിയിച്ചു.
Cleanliness festival mega cleaning today





























.jpeg)








