കല്പത്തൂര്‍ :കല്പത്തൂരിടം പരദേവത ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 2025 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
സെപ്റ്റംബര്‍ 29 ന് തിങ്കളാഴ്ച വൈകുന്നേരം പൂജവെപ്പ്, ചുറ്റുവിളക്ക്. സെപ്റ്റംബര്‍ 30 ന് ചൊവ്വാഴ്ച ദുര്‍ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്. തുടര്‍ന്ന് രാത്രി 7 മണിക്ക് പി സി അശോകന്‍, ശോബിഷ് പേരാമ്പ്ര, പി അപര്‍ണ്ണ എന്നിവര്‍ അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ ഭക്തിഗാനമാലിക.
ഒക്ടോബര്‍ 1 ന് ബുധനാഴ്ച മഹാനവമി ദിനത്തില്‍ വൈകുന്നേരം വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്. വൈകുന്നേരം വാഹനപൂജ. തുടര്‍ന്ന് രാത്രി 7 മണിക്ക് ഭക്തിഗാനസുധ.
ഒക്ടോബര്‍ 2ന് വ്യാഴാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, വിദ്യാരംഭം എന്നീ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രപരിപാലനസമിതി ഭാരവാഹികള്‍ അറിയിച്ചു.


Kalpathuruth in the bloom of Navami at perambra






































