ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ വില്ലേജ് തല ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം എ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ റിട്ട: എഇഒ, ടി.പി നാരായണന്‍ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദര്‍ശനങ്ങള്‍ നൂറ്റാണ്ടുകളെ അതിജീവിക്കുന്നതാണെന്നും ഈകാലഘട്ടത്തില്‍ ഗാന്ധിയന്‍ ചിന്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗം എ.കെ ഉമ്മര്‍, ആര്‍ ശശി, റഷീദ് മുയിപ്പോത്ത്, എം.എം മൗലവി, കുഞ്ഞമ്മദ് പാലിച്ചേരി, വി.കെ മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. വില്ലേജ് ഓഫീസര്‍ പ്രകാശന്‍ കണ്ണോത്ത് സ്വാഗതവും സജീവന്‍ ഇ നന്ദിയും പറഞ്ഞു.


Gandhi Smriti was organized on Gandhi Jayanti AT CHERUVANNUR






























