ചെറുവണ്ണൂര്‍ : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുക, റെയില്‍വേ നിരക്ക് ഇളവുകള്‍ പുന:സ്ഥാപിക്കുക, പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ പരിഗണിക്കുന്നതിലെ നിബന്ധനകള്‍ പിന്‍വലിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
ജില്ലാ സെക്രട്ടറി സോമന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ടോടി രാജന്‍ അധ്യക്ഷത വഹിച്ചു. ടി.എം ബാലന്‍ സ്വാഗതം പറഞ്ഞു. എ. ബാലകൃഷ്ണന്‍, നളിനി നല്ലൂര്‍, സി.എം കുഞ്ഞികൃഷ്ണന്‍, ശശിക്കുറുപ്പ്, എടോളി കുഞ്ഞബ്ദുളള, ബാലക്കുറുപ്പ്, കെ. രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Old age pension should be increased; Kerala Senior Citizens Forum






































