കടിയങ്ങാട് : യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ വാര്‍ഡുകളിലേക്ക് ഫണ്ട് അനുവദിക്കുന്നതില്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, സ്വജന പക്ഷപാതവും, അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ മൂസ്സ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ പുതുക്കോട്ട് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.വി രാമചന്ദ്രന്‍,കെ.കെ വിനോദന്‍, ആനേരി നസീര്‍, വി.പി ഇബ്രാഹിം, അസീസ് പാറക്കടവ്, പാളയാട്ട് ബഷീര്‍, ഇ.ടി സരീഷ്, സെഡ് എ. സല്‍മാന്‍, പ്രകാശന്‍ കന്നാട്ടി, അസീസ് നരിക്കലക്കണ്ടി, എ.പി അബ്ദു റഹിമാന്‍, എന്‍.പി വിജയന്‍, സന്തോഷ് കോശി, സി.കെ രാഘവന്‍, വി.എം നൗഫല്‍, കെ.കെ അന്‍സാര്‍, വഹീദ പാറേമ്മല്‍, സഫിയ പടിഞ്ഞാറയില്‍, കെ.പി.ആര്‍ അഫീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എം ഇസ്മായില്‍, പി.കെ കൃഷ്ണദാസ്, മുഹമ്മദ് പാറക്കടവ്, അരുണ്‍ കിഴക്കയില്‍, കെ.എം അഭിജിത്, പി.കെ മുഹമ്മദ്, കെ.വി രാഘവന്‍, റഷീദ് കരിങ്ങണ്ണിയില്‍, കെ മുബഷിറ, എം.കെ ഫാത്തിമ, ഇ.സി മിനി, സ്മിത റോജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


UDF holds march to Gram Panchayat office at changaroth








































