കായണ്ണ: സര്‍വ മേഖലകളിലെയും വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് കായണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സമാനതകളില്ലാത്ത ഇടപെടലുകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരുന്നതോടെ കേരളം അതിദാരിദ്ര്യമുക്തമാവാന്‍ ഒരുങ്ങിയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കെ.എം സച്ചിന്‍ദേവ് എംഎല്‍എ മുഖ്യാഥിതിയായി. വികസന മുന്നേറ്റങ്ങള്‍, വികസന കാഴ്ചപ്പാടുകള്‍, പ്രതീക്ഷകള്‍ എന്നിവ പങ്കുവെക്കാന്‍ കഴിയുന്ന മാതൃകപരമായ ഇടപെടലാണ് വികസന സദസ്സെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ നടന്നു. 13 വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ നിന്നും തെരഞ്ഞെടുത്ത 570 ആളുകളാണ് വികസന സദസ്സില്‍ പങ്കെടുത്തത്.
യുവജങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ ബഹുവിള സംയോജന കൃഷി പ്രോത്സാഹിപ്പിക്കുക, തരിശുനിലങ്ങളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുക, കിടാരി പാര്‍ക്കുകള്‍ ആരംഭിക്കുക, ഫാം ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുക, ആശുപത്രികളിലെ കിടത്തിചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുക, ഹയര്‍ സെക്കന്ററി സ്‌കൂള്‍ കേന്ദ്രീകരിച്ച് കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കുക, ടൂറിസം കേന്ദ്രങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജ്യോതിഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി ഷീബ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ രജിത, എ.സി ശരണ്‍, കെ.വി ബിന്‍ഷ, കെ.കെ നാരായണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി ഗീത, പി.കെ ഷിജു, ജയപ്രകാശ് കായണ്ണ, ബിജി സുനില്‍കുമാര്‍, കെ.സി ഗാന, അസി. സെക്രട്ടറി കെ.കെ അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Unparalleled development; Kayanna development audience with ideas and discussions
































