കൂരാച്ചുണ്ട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പേരാമ്പ്ര ഉപജില്ലാ ഓഫീസ്, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യം കോര്‍പ്പറേഷന്റെ സഹകരണത്തോടെ 2025 ഒക്ടോബര്‍ 18 ന് കൂരാച്ചുണ്ടില്‍ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിപാടി നടക്കുക. രാവിലെ 10 മണിക്ക് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതാണെന്ന് ഉപജില്ലാ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962965800 എന്ന നമ്പര്‍ ബന്ധപ്പെടുക.
Entrepreneurship training program in Koorachund






































