മുതുവണ്ണാച്ച: അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് മുതുവണ്ണാച്ചയും മലബാര്‍ മെഡിക്കല്‍ കോളെജ് മൊടക്കല്ലൂരും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂളില്‍ വെച്ച് നടത്തിയ ക്യാമ്പ് നാദാപുരം എഇഒ സി.എച്ച് അനൂപ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ വിജയമെന്ന് പറയുന്നത് നമ്മുടെ മാത്രം വിജയമല്ലന്നും,നമ്മുടെ കുടുംബത്തെ, സമൂഹത്തെ നമ്മുടെ സംവിധാനങ്ങെ എല്ലാം ബാധിക്കുന്ന കാര്യമാണന്നും,രക്ഷിതാക്കളും, അധ്യാപകരുമാണ് നമ്മുടെ വിജയത്തിന്റെ പിന്നിലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.


മുഹമ്മദ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. തുടന്ന് ശാസ്ത്ര കലാ കായിക മത്സരത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭയം ചാരിറ്റബിള്‍ ട്രെസ്റ്റ് ഉപഹാര നല്‍കി ആദരിച്ചു.
വിദ്യാര്‍ത്ഥികളുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപിക കെ. സൗദയെയും ചടങ്ങില്‍ ആദരിച്ചു. ജവാന്‍ അബ്ദുള്ള, സിഎച്ച് അബ്ദുള്ള, പി. രാജേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ നുറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ടികെ അലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ നഫീസ അഷറഫ്, ടി.വി ഷൈലജ, പി.സി അബു, പിസി അസീസ്,കെ.ഇ അഷ്‌റഫ്, പി.മുഹമ്മദ് , ജെനറല്‍ മെഡിസിന്‍ ഡോക്ടര്‍മാരായ ആതിര, ദൃശ്യ, ഇഎന്‍ടി ഡോക്ടര്‍മാരായ വിനോദ്,ആകാശ്, ഓര്‍ത്തോ ഡോക്ടര്‍ ധ്യുതി , ഒഫ്താല്‍മോളജി ഡോക്ടര്‍മാരായ നിഷ്മ ഷെരീഫ്, അദ്രിക, ഡെന്റല്‍ ഡോക്ടര്‍ മാരായ കാവ്യ, ഷഹന, മാര്‍ക്കറ്റിംഗ് പിആര്‍ഒ ഡി.ജി രാജേന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Free medical camp organized in Muthuvannacha






























