പേരാമ്പ്ര: വേള്‍ഡ് അസോസിയേഷന്‍ ഓഫ് കിക്ക് ബോക്സിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടന്ന 28-ാമത് ദേശീയ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണ്ണവുമായി പേരാമ്പ്ര സ്വദേശിനി ഉണ്ണിമായ എസ് കുമാര്‍. മഹാരാഷ്ട്ര കിക്ക് ബോക്സിങ്ങ് അസോസിയേഷന്റെ സഹകരണത്തോടെ പൂനൈയില്‍ നടത്തിയ മത്സരത്തില്‍ ലോ കിക്ക്, ഫുള്‍ കോണ്‍ട്രാക്റ്റ്, പ്രോഫൈറ്റ് വിഭാഗങ്ങളില്‍ സ്വര്‍ണ്ണം നേടിയാണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്.
കോഴിക്കോട് സര്‍വ്വകലാശാല ചക്കിട്ടപ്പാറ സെന്ററിലെ കായിക വിഭ്യാഭ്യാസ ബിരുദ വിദ്യാര്‍ത്ഥിയായ ഉണ്ണിമായ 2023 ദേശീയ കിക്ക് ബോക്സിങ്ങ് സ്വര്‍ണ്ണമെഡല്‍ ജേതാവാണ്. 2022 ലെ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ബോക്‌സിങ്ങില്‍ വെങ്കലം, 2023 ല്‍ വുഷു വെള്ളി തുടങ്ങിയവയും ഈ പ്രതിഭയുടെ കൈമുതലാണ്.
ദുബൈ ക്രെസന്റ്‌റ് ഇംഗ്ലിഷ് സ്‌കൂള്‍ അധ്യാപകന്‍ സന്ദീപ് കുമാറിന്റെയും പേരാമ്പ്ര ഇഎംഎസ് ആശുപത്രി ജീവനക്കാരിയായ സിമ്മി സന്ദീപിന്റെയും മകളാണ്. ദേശീയ തലത്തില്‍ മികച്ച വിജയം നേടിയതോടെ അന്തര്‍ദേശീയ മത്സങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉണ്ണിമായ.
Unnimaya S Kumar wins gold at the National Kickboxing Championship









































