പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷന്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായ ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്തിന്റെ പര്യടനത്തിന് തുടക്കമായി. ഹസ്ത ചെയര്‍മാന്‍, വാല്യക്കോട് സഹയാത്ര പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ചെയര്‍മാന്‍, നവജീവന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍, കല്‍പ്പത്തൂര്‍ അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്നതിനോടൊപ്പം തന്നെ സാധാരണക്കാരായ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്നത് ലക്ഷ്യത്തോടുകൂടിയാണ് മുനീര്‍ എരവത്ത് രംഗത്ത് ഇറങ്ങിയത്.
പ്രിയപ്പെട്ടവര്‍ നല്‍കുന്ന പിന്തുണയുടെ ആവേശവുമായി ഇന്ന് രാവിലെ കളരിക്കണ്ടിമുക്കില്‍ നിന്നാരംഭിച്ച പര്യടനം എടത്തില്‍ മുക്ക്, ജനകീയ മുക്ക്, മണപ്പുറം മുക്ക്, പാവട്ടുകണ്ടി മുക്ക്, മരുതേരി പറമ്പ്, നരക്കോട്, മാമ്പൊയില്‍, ചാവട്ട്, കൊടുക്കല്ലൂര്‍, നവപ്രഭ, കാഞ്ഞിരമുക്ക്, കച്ചേരിത്താഴ, അഞ്ചാം പീടിക, രാമല്ലൂര്‍ എന്നിവിടങ്ങളില സഞ്ചരിച്ച് വൈകിട്ട് വാല്യക്കോട് സമാപിക്കും.
അശോകന്‍, ടി.കെ.എ ലത്തീഫ്, കെ.പി വേണുഗോപാല്‍, പി.എം പ്രകാശന്‍, എം.കെ അബ്ദു റഹിമാന്‍, ഒ.എം രാജന്‍, ഷിജു കെ ദാസ്, വി.വി ദിനേശന്‍, എം.ടി ഹമീദ്, അശോകന്‍ മുതുകാട്, ആവള ഹമീദ്, ദിനൂജ് തുടങ്ങിയവര്‍ പര്യടനത്തില്‍ സംബന്ധിച്ചു.


നാളെ രാവറ്റമംഗലത്ത് നിന്നും ആരംഭിക്കുന്ന പര്യടനം എടക്കയില്‍, പന്നിമുക്ക്, ആക്കൂപ്പറമ്പ്, അമ്പാളിത്താഴ, കളോളിപ്പൊയില്‍, ഹെല്‍ത്ത് സെന്റര്‍ നൊച്ചാട്, വെള്ളയൂര്‍, ചാലിക്കര, മായഞ്ചേരിപ്പൊയില്‍, മുളിയങ്ങല്‍, നടുക്കിപ്പാറ, പുറ്റാട്, കൈതക്കല്‍ എന്നിവിടങ്ങളില സഞ്ചരിച്ച് വൈകിട്ട് 5.30 ന് കക്കാട് സമാപിക്കും.
The tour of Meppayyur division UDF candidate Muneer Eravat has begun

































