പാലേരി: ഒമാനിലെ ഖാബൂറയില്‍ കാര്‍ അപകടത്തില്‍ പാലേരി ചെറിയകുമ്പളം സ്വദേശിയായ യുവാവ് മരിച്ചു. വാഴയില്‍ അസ്ഹര്‍ ഹമീദ് (35) ആണ് മരിച്ചത്. അസ്ഹര്‍ സഞ്ചരിച്ച കാര്‍ ഖാബൂറയില്‍ വെച്ച് ഡിവൈഡറിലിടിച്ചാണ് അപകടം. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യത്തിന് സുഹാറില്‍നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം.
മസ്‌കത്തില്‍ ബിസിനസ് ചെയ്യുന്ന അസ്ഹര്‍ റൂവി ഹോണ്ട റോഡിലെ അപാര്‍ട്ട്‌മെന്റില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വര്‍ഷം മുമ്പ് ഒമാനിലെ ഇബ്രിയില്‍ വാഹനാപകടത്തില്‍ മരപ്പെട്ടിരുന്നു. മാതാവ് താഹിറ. ഭാര്യ ഹശ്മിയ. മകള്‍ ദനീന്‍.
A young man from Cheriakumbalam died in a car accident in Oman

































