മുതുവണ്ണാച്ച: മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ജനുവരി 31 ഫെബ്രുവരി 1, 2 തീയതികളില്‍ നടക്കുന്ന ഉത്സവാഘോഷത്തിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമായി. റിട്ടയേഡ് എന്‍ജിനീയര്‍ രമേശ് മേനോന്‍ പേരാമ്പ്രയില്‍ നിന്ന് ആദ്യ തുക ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദന്‍ ഉത്സവാഘോഷ ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.
ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഷൈജു തെക്കയില്‍, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഓടേകണ്ടി കരുണാകരന്‍, സി.വി പ്രമോദ്, തെക്കേ രാഘവന്‍ നമ്പ്യാര്‍, പി.കെ സജീവന്‍, കെ.സി സിബിന്‍, മാതൃസമിതി പ്രസിഡണ്ട് എന്‍.കെ ശ്രീലേഖ, സിനി തെക്കയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlight: Palayattu Subramanya Hanuman Swamy Temple Festival Fundraiser


































.jpg)
