സ്ഥാനമേറ്റ ഉടന്‍ ജനസേവനം; കുടിവെള്ള ടാങ്ക് ക്ലീന്‍ ചെയ്ത് മാതൃകയായി ഉബൈദ് വാഴയില്‍

സ്ഥാനമേറ്റ ഉടന്‍ ജനസേവനം; കുടിവെള്ള ടാങ്ക് ക്ലീന്‍ ചെയ്ത് മാതൃകയായി ഉബൈദ് വാഴയില്‍
Dec 27, 2025 01:18 PM | By SUBITHA ANIL

ചെറിയകുമ്പളം: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പറായി സ്ഥാനമേറ്റ ഉടന്‍ തന്നെ ജനസേവനം തന്റെ പ്രവര്‍ത്തന ശൈലിയാക്കി മാറ്റി ഉബൈദ് വാഴയില്‍ മാതൃകയായി. തന്റെ വാര്‍ഡിലെ ആദ്യ സേവന പ്രവര്‍ത്തനമായി കട്ടന്‍കോട് കുടിവെള്ള ടാങ്ക് ക്ലീന്‍ ചെയ്ത് തന്റെ സേവനത്തിന് തുടക്കം കുറിച്ചു.

കുറ്റ്യാടി നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായ ഉബൈദ് വാഴയില്‍, പൊതുസേവന രംഗത്ത് വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. 2010-15 കാലയളവില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കാവില്‍ പി. മാധവന്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിപ്പിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി സമഗ്രമായി ശുചീകരിച്ചുകൊണ്ടാണ് വാര്‍ഡിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

67 വീടുകളിലേക്കും ഒരു അങ്കണ്‍വാടിയിലേക്കുമാണ് ഈ ടാങ്കില്‍ നിന്നുള്ള കുടിവെള്ള വിതരണം നടക്കുന്നത്. 15000 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ നിന്ന് പ്രതിദിനം ഏകദേശം 45,000 ലിറ്റര്‍ വെള്ളമാണ് ഈ കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. ഏറെക്കാലമായി ശുചീകരണമില്ലാതെ നിലനിന്നിരുന്ന ടാങ്കിന്റെ ശുചീകരണം നാട്ടുകാരില്‍ ആശ്വാസവും സന്തോഷവും ഉണ്ടാക്കി.

സ്ഥാനമേറ്റ് ആദ്യ പ്രവര്‍ത്തിയായി കുടിവെള്ള ശുചിത്വത്തിനാണ് മുന്‍ഗണന നല്‍കിയതെന്ന ഉബൈദ് വാഴയിലിന്റെ നടപടി പൊതുസേവന രംഗത്ത് മാതൃകയാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. ഗ്രാമത്തിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.


Public service immediately after assuming office; Ubaid Vazhayil sets an example by cleaning the drinking water tank

Next TV

Related Stories
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
News Roundup