പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ലതിക വിനോദ് വിജയിച്ചു
. 21 അംഗ ഭരണ സമിതിയില്‍ ലതിക വിനോദിന് പന്ത്രണ്ട് വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ സുനിജ എട്ട് വോട്ടുകളാണ് ലഭിച്ചത്.
ഇത്തവണ ബിജെപിക്ക് ഗ്രാമ പഞ്ചായത്തില്‍ ഒരംഗം ഉണ്ടായിരുന്നെങ്കിലും ബിജെപി അംഗമായ വിനു നാഗത്ത് വോട്ടടുപ്പില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ശേഷം ലതിക വിനോദ് വരണാധികാരി മുമ്പാകെ പ്രസിഡണ്ടായി സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.


Content Highlight: Latika Vinod Perambra Grama Panchayat President



































.jpg)
