ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ മുസ്ലിം ലീഗ് സമ്മേളനത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടരി സി.പി. എ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വര്‍ഗ്ഗീയ ധ്രുവീകരണ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നും, കേരളത്തിലെ സി.പി.എം നേതാക്കളുടെ പ്രസ്താവനകള്‍ വര്‍ഗ്ഗീയത ഇളക്കിവിട്ട് തെരഞ്ഞെടുപ്പില്‍ എങ്ങിനെ വിജയിക്കാമെന്നതിന്റെ കുതന്ത്രത്തിന്റെ ഭാഗമാണന്നും, സജി ചെറിയാന്‍ മന്ത്രിയായിരിക്കെ ഭരണഘടനാ ലംഘനം നടത്തി അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കെ ഒരു നടപടിയു മെടുക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണന്നും, മന്ത്രി നിരുത്തരവാദപരമായ രീതിയില്‍ പച്ചയായി വര്‍ഗ്ഗീയത പറയുകയാണ്.
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതയെ താലോലിച്ച് അധികാരം നിലനിര്‍ത്താനുള്ള കഠിനപ്രയത്‌നത്തിലാണ് സിപിഎമെന്നും, വരുന്ന നിയമസഭാതെരഞ്ഞെടുപ്പിലെ ജനവിധി സിപിഎം നെ കാത്തിരിക്കുന്നത് വന്‍പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കെ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.
സിദ്ദിഖലി രാങ്ങാട്ടൂര് മുഖ്യപ്രഭാഷണം നടത്തി. തിതല പഞ്ചായതത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധി കള്‍ക്ക് സ്വീകരണം നല്‍കി. കെ.കെ നൗഫല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.പി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു .


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍, ഒ.മമ്മു, കരീം കോച്ചേരി, എന്‍.എം.കുഞ്ഞബ്ദുള്ള, കെ.സുരേന്ദ്രന്‍, വി.ബി രാജേഷ്, എംപി മുനീര്‍, ഫൈസല്‍ കണ്ടി താഴെ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തു കിണറുള്ളതില്‍. ആദില നിബ്രാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി .മുംതാസ്, ഇ.പി സജീവന്‍, രഞ്ജിനി കാവങ്ങാട്, നിഷാ മലയില്‍, ടി.ജംഷീദ, സ്വപ്ന, അരവിന്ദാക്ഷന്‍, ശ്രീശാ ഗണേഷ്, കെ.ടി.കെ കുഞ്ഞമ്മദ്, കെ.കെ ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.
Muslim League conference and reception for public representatives





























