നടുവണ്ണൂര്‍: ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ നടുവണ്ണൂര്‍ ഏരിയ വാര്‍ഷിക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.
ഉള്ളിയേരി കൂമുള്ളി വായനശാലയില്‍ വെച്ച് നടത്തിയ കണ്‍വന്‍ഷന്‍ സംസ്ഥാന കമ്മറ്റി അംഗം പി.വി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


പി.എം രാജന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.എം കുഞ്ഞിക്കണ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏ.കെ.ടി.എ.അംഗങ്ങളായ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സി. അജിത, നിഷ ശ്രാവണം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബീന അനുശോചന പ്രമേയം അവതരിപ്പിച്ചു.പി.വി പ്രകാശന്‍ ഉമാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടി.എല്‍.ടി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, വില്‍പ്പനയും നടന്നു.
EKA TA Naduvannur Area Convention






























