കടിയങ്ങാട്: കഴിഞ്ഞ ദിവസം മുതുവണ്ണാച്ചയില്‍ സിപിഐ (എം) പ്രവര്‍ത്തകനെ വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസില്‍ കീഴടങ്ങി.
മുതുവണ്ണാച്ച പാറക്കെട്ടില്‍ കുനിയില്‍ ദിനേശന്‍ (50) നെയാണ് ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞു വച്ച് ആക്രമിച്ചത്.
കുറ്റ്യാടിയിലുള്ള കടഅടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് രാത്രി 7.30 ഓടുകൂടി ദിനേശന് നേരെ അക്രമം ഉണ്ടായത്. തലയ്ക്കും കഴുത്തിനും കാലിനും കൈക്കും സാരമായി പരുക്കേറ്റ ദിനേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതികര്‍ക്കായി പേരാമ്പ്ര പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്.


മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ് (38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍ (45) എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. പ്രതികള്‍ ബിജെപി അനുഭാവികളാണന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
Two people surrender to police in Muthuvannacha violence
































