പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശ്ശനം നടത്തി. രക്തസാക്ഷികളുടെയും ആദ്യകാല സിപിഐ എം നേതാക്കളുടെയും ഓര്‍മപുതുക്കി കൊണ്ട് രക്തസാക്ഷി കെ ചോയിയുടെ കൂനംവെള്ളിക്കാവിലെ കുടുംബവീടാണ് ആദ്യം സന്ദര്‍ശിച്ചത്.
രക്തസാക്ഷി എടത്തില്‍ ഇബ്രാഹിമിന്റെ സഹോദരന്‍ എടത്തില്‍മൊയ്തീന്റെ വീടും ടി.പി സന്ദര്‍ശിച്ചു. ആദ്യകാല സിപിഐഎം പ്രവര്‍ത്തകരായിരുന്ന ഇ.കെ ആണ്ടി, വലിയപറമ്പില്‍ വി.പി കൃഷ്ണന്‍, പൂഞ്ചോല പത്മനാഭന്‍, വി.കെ കേളപ്പന്‍ എന്നിവരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു.
മേപ്പയൂര്‍ നോര്‍ത്ത് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പോളി ക്ലിനിക്കിലെത്തിയ ടി.പിയെ പാലിയേറ്റീവ് സെന്ററിലെ വളന്റിയര്‍മാര്‍സ്വീകരിച്ചു. തിരുമംഗലത്ത് താഴയില്‍ടി.പിയെതൊഴിലുറപ്പ് തൊഴിലാളികള്‍ വരവേറ്റു. വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ ടി.പിയെ അഭിവാദ്യം ചെയ്തു.
സിപിഐ എം നേതാക്കളായകെ കുഞ്ഞിരാമന്‍, പി.പി രാധാകൃഷ്ണന്‍, കെ രാജീവന്‍, എന്‍.എം ദാമോദരന്‍, കെ.കെ വിജിത്ത്, വി.പി രമ, സുരക്ഷ പാലിയേറ്റീവ് സെക്രട്ടറി എം രാജന്‍ എന്നിവര്‍ ടിപിക്കൊപ്പമുണ്ടായിരുന്നു.
TP Ramakrishnan visited various centers in Meppayyur Panchayat































