എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്‍

എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്‍
Mar 27, 2026 03:49 PM | By SUBITHA ANIL

പേരാമ്പ്ര: ജമാഅത്തെ ഇസ്ലാമിയെ മറയാക്കി പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഡീല്‍ ആണെന്ന് എന്‍ഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജമായത്തിന്റെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ആദ്യമായി പരസ്യ സഖ്യത്തില്‍ ഏര്‍പ്പെട്ടത് 2015 ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആയിരുന്നു നേതൃത്വം നല്‍കിയത്. ഇന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി.പി രാമകൃഷ്ണന്‍ ആണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ടിപി രാമകൃഷ്ണന്‍ കഷ്ടിച്ച് ജയിച്ചത് വെല്‍ഫെയര്‍ പിന്തുണയില്ലായിരുന്നു. 2026 തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വെല്‍ഫെയറിന് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതെയും യുഡിഎഫിന്റെ നിരവധി പ്രമുഖര്‍ ഉണ്ടായിട്ടും മണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് നിര്‍ത്തിയത് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനറായ ടി പി രാമകൃഷ്ണനെ ജയിപ്പിക്കാന്‍ ജമാഅത്തുമായി ഉണ്ടാക്കിയ ഡിലിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തുവര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എംഎല്‍എക്ക് സാധിച്ചില്ല നാലു പതിറ്റാണ്ടായി പേരാമ്പ്ര ആവശ്യപ്പെട്ടുവരുന്ന പേരാമ്പ്ര താലൂക്ക് രൂപീകരണം നടപ്പിലാക്കാന്‍ ടി.പി രാമകൃഷ്ണന്‍ സാധിച്ചില്ല. പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ല. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ല കര്‍ഷകര്‍ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി പാര്‍ക്കുകയാണ്. മണ്ഡലത്തിലെ ഉന്നതികള്‍ ഇന്നും അവസ്ഥയിലാണ് കുടിവെള്ളക്ഷന് പരിഹാരമായി. ജലജീവന്‍മിഷന്‍ യാഥാര്‍ത്ഥ്യമാക്കിയില്ല. വെളിയന്നൂര്‍ ചൊല്ലിയും കരുവോട് ചിറയും ആ വള പാണ്ടിയും പൂര്‍ണമായി തരിശായി. പേരാമ്പ്രയില്‍ ഒരു കളിസ്ഥലം പോലും നിര്‍മിക്കാന്‍ എം.എഡി.എക്ക് സാധിച്ചില്ല പെരിഞ്ചക്കടവ് റെഗുലേറ്റര്‍ കമ്പ് ബ്രിഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല. കുണ്ടുത്തറകോളനിക്ക് ഒരു കോടി രൂപ നീക്കിവെച്ചത് പാഴായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്ത മൂലം നിരവധി ആയിട്ടുള്ള രോഗികളാണ് കഷ്ടത അനുഭവിക്കുന്നത്. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എംഎല്‍എക്ക് സാധിച്ചില്ല . പേരാമ്പ്ര മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു പൊതു സംവാദത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യാറാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മതതീവ്രവാദ ശക്തികളുടെ തടവറയിലാണ് കേരളത്തിലെ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ എസ് സിപിഐ പിഡിപി വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുമായി മുന്നണികള്‍ ഒളിഞ്ഞു തെളിഞ്ഞും സഖ്യത്തില്‍ ആണ്. ജനം ഇത് തിരിച്ചറിയുന്നുണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ സന്തോഷ് കാളിയത്ത്, കെ.കെ. രജീഷ് മണ്ഡലം ഇന്‍ ചാര്‍ജ്, ടി. ആര്‍. സത്യന്‍, തറമല്‍ രാഗേഷ്, കെ. പ്രദീപന്‍, ജുബിന്‍ ബാലകൃഷ്ണന്‍, ടി.എം. ഹരിദാസന്‍, മധു പുഴയരികത്ത്, എം. പ്രകാശന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.


NDA Perambra constituency candidate M Mohanan

Next TV

Related Stories
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
Top Stories










News Roundup