ടി.പി രാമകൃഷ്ണന്റെ മണ്ഡലം പര്യടനം തുടരുന്നു

ടി.പി രാമകൃഷ്ണന്റെ മണ്ഡലം പര്യടനം തുടരുന്നു
Mar 28, 2026 07:48 PM | By SUBITHA ANIL

പേരാമ്പ്ര : ജനപഥങ്ങളില്‍ ആവേശമായി പേരാമ്പ്രയുടെ വികസന നായകന്‍ ടി.പി രാമകൃഷ്ണന്റെ മണ്ഡലം പര്യടനം തുടരുന്നു. മൂന്നാം നാള്‍ നൊച്ചാട്, പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ പഞ്ചായത്തുകളില്‍ നടത്തിയ പര്യടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നാടിനെയും നാട്ടാരെയും അറിയുന്ന ടി.പി ക്ക് വന്‍ വരവേല്‍പ്പാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ലഭിച്ചത്.

ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളിലൂടെ പേരാമ്പ്രയെ ബഹുദൂരം മുന്നിലെത്തിച്ച ടി.പി യുടെ വിജയം സുനിശ്ചിതമാണെന്ന് തെളിയിക്കുന്നതായിരുന്നു സ്വീകരണങ്ങളിലെ വര്‍ധിച്ച ജനസഞ്ചയം. കൊന്നപ്പൂ നല്‍കിയും ഹാരമണിയിച്ചും മുദ്രാവാക്യമുയര്‍ത്തിയും പടക്കം പൊട്ടിച്ചും വാദ്യമേളങ്ങളുയര്‍ത്തിയും അവര്‍ ജനനായകനെ വരവേറ്റു. കഴിഞ്ഞ പത്തുവര്‍ഷത്തിനകം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ട് നിരത്തിയും സാധ്യമാക്കാനുള്ള പദ്ധതികള്‍ ജനസമക്ഷം അവതരിപ്പിച്ചുമുള്ള ടി.പി യുടെ പ്രസംഗം ജനങ്ങളില്‍ ആവേശം നിറച്ചു.

രാവിലെ കല്‍പ്പത്തൂരിലെ വെള്ളിലോട് നിന്നാരംഭിച്ച് പുളിയോട്ട് മുക്ക്, ചാലിക്കര, കൈതക്കല്‍, ഉണ്ണിക്കുന്ന്, മൊയോത്ത് ചാല്‍, പൈതോത്ത് പനക്കാട് റോഡ്, വിളയാട്ടു കണ്ടിമുക്ക്, ചെമ്പ്ര, നരിനട, ചെമ്പനോട കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പന്നിക്കോട്ടൂരില്‍ സമാപിച്ചു. കെ കുഞ്ഞമ്മത്, എസ്.കെ സജീഷ്, കുഞ്ഞമ്മത്, ആര്‍ ശശി, എന്‍.കെ വത്സന്‍, പി.കെ.എം ബാലകൃഷ്ണന്‍, ബേബി കാപ്പുകാട്ടില്‍, പി.സി നിഷാകുമാരി, പി പി മുഹമ്മദ്, കെ പ്രദീപ് കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. സ്ഥാനാര്‍ത്ഥിക്ക് പുറമെ വി.കെ പ്രമോദ്, കെ.കെ ഭാസ്‌കരന്‍, ജെ പ്രേംഭാസിന്‍, സഫ മജീദ്, ഡോ. കെ.കെ ഹനീഫ, കെ.സി ജാഫര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.



T.P. Ramakrishnan's constituency tour continues

Next TV

Related Stories
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
Top Stories










News Roundup