വേളം: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ വിപുലമായ യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ ഹര്‍ത്താല്‍ ഏപ്രില്‍ 18-ാം തീയ്യതി രാവിലെ ടൗണുകള്‍ കേന്ദ്രീകരിച്ച് നടത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ രണ്ടാംവാരം മുതല്‍ പ്രതിദിനം പ്രതിരോധം ഒരു ദിനം ഒരു വാര്‍ഡ് പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജനകീയ പ്രതിരോധം നടത്താന്‍ തീരുമാനിച്ചു.
മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സാനിറ്റേഷന്‍ കമ്മിറ്റി വിപുലപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തീരുമാനിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കടകളിലും സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി കര്‍മ്മ പരിപാടി ആസൂത്രണം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്ത്രോതസ്സുകളും ക്ലോറിനേഷന്‍, വീടുകള്‍ കേന്ദ്രീകരിച്ച് ഗ്യഹ സന്ദര്‍ശനബോധവല്‍ക്കരണ പരിപാടി, മൈക്ക് എനൗണ്‍സ്‌മെന്റ് , ശുചിത്വ പരിശോധന ശുചിത്വ സ്‌ക്വാഡ് എന്നിവ നടത്താന്‍ തീരുമാനിച്ചു.
പരിപാടിയില്‍ ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍മ്മ പരിപാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അഭിരാമി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു എന്നിവര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍, ജെപിഎച്ച് എന്‍ തസ്നി സുലൈമാന്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഖില്‍ എന്നിവര്‍ സംസാരിച്ചു.
Pre-monsoon cleaning; precautions against infectious diseases: Preparations are underway























.jpeg)







