പേരാമ്പ്ര: നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എന്‍എസ്എസ് വിജയികളെയും വിവിധ മേളകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും, വ്യത്യസ്ത മേഖലകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. ചടങ്ങില്‍ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കുള്ള റെയിന്‍ബോ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി.
പിടിഎ പ്രസിഡന്റ് എന്‍.പി ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ടി മുഹമ്മദ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ബു ഹാരി, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ടി.കെ അസയിനാര്‍, പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് മാവിലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ എച്ച്എം എ.കെ അസ്മ സ്വാഗതവും എസ്ആര്‍ജി കണ്‍വീനര്‍ എന്‍ റിയാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നഴ്‌സറി ഫെസ്റ്റ് എന്നിവ അരങ്ങേറി.
Nochad AMLP School organizes Vijayothsavam program































