പേരാമ്പ്ര: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം മോഹനന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ മഹിളാ കാമ്പയിന്‍ സംഘടിപ്പിച്ചു. മുന്‍ ഗോവാ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സി.കെ ലീല അധ്യക്ഷത വഹിച്ചു.
രാജ്യത്ത് എന്‍ഡിഎ ഭരണത്തില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്ന മോദിജിയ്‌ക്കൊപ്പം നില്‍ക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ തയാറാകുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി എം മോഹനന്‍, അനിത പൂവറ്റ കണ്ടി, സിനി ബിജു കൃഷ്ണന്‍, ലൈജു വേലായുധന്‍, പി.പി പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു.
Mahila Morcha organizes Mahila campaign at perambra


























.jpeg)






