പേരാമ്പ്ര: എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജ ഏപ്രില്‍ 3 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് കോഴിക്കോട് എഡിഎം നാണ് പത്രിക സമര്‍പ്പിക്കുക.
രാവിലെ ഏഴ് മണിക്ക് പോരാട്ടത്തിന്റെ ധീര സ്മരണകള്‍ ഉറങ്ങുന്ന ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ കെ.കെ ശൈലജ പുഷ്പചക്രം അര്‍പ്പിക്കും.
അവിടെ നിന്നും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും ഭരണഘടന ആമുഖം പ്രതിജ്ഞയെടുക്കുകയും ചെയ്യും.
രാവിലെ 8 മണിക്ക് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാന്‍ കോഴിക്കോടേക്ക് പോകും.
KK Shailaja will submit papers on April 3
































