ബസ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ബസ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
Jul 23, 2025 04:42 PM | By SUBITHA ANIL

പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ അഞ്ചാം ദിനത്തില്‍ ബസ് അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തി പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജീവനാണ് കുറ്റ്യാടി - കോഴിക്കോട് പാതയില്‍ സ്വകാര്യ ബസ്സുകള്‍ കാരണം പൊലിഞ്ഞത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ബസ്സുകളുടെ സമയ ക്രമീകരണം ഉള്‍പ്പെടെ നടപ്പിലാക്കി ശാശ്വത പരിഹാരം ആവശ്യപ്പെടാനാണ് സംഘടനയുടെ തീരുമാനം.

പ്രതിഷേധ സമരം ഡിസിസി സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍, കെഎസ്യു ജില്ലാ ഭാരവാഹികളായ എസ് അഭിമന്യു, ആദില്‍ മുണ്ടിയത്ത്, മോഹന്‍ദാസ് ഓണിയില്‍, റഷീദ് പുറ്റംപൊയില്‍, സുമിത്ത് കടിയങ്ങാട്, വാസു വേങ്ങേരി, ബാബു തത്തക്കാടന്‍, വിനോദ് കല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.കെ അന്‍സാര്‍, അബിന്‍ ജോസ് കുംബ്ലാനി, അമിത് എടാണി, സജീര്‍ പന്നിമുക്ക്, അശ്വിന്‍ദേവ് മൂരികുത്തി, കെ.സി അനീഷ്, ഹേമന്ത് ജെ എസ്, ജയിന്‍ ജോണ്‍, യദു കല്ലൂര്‍, സുഹൈല്‍ ഇരിങ്ങത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Youth Congress protests by raising pictures of those killed in the bus accident

Next TV

Related Stories
 ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

Jan 16, 2026 04:35 PM

ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

അക്കൗണ്ടന്റ് - ബി കോം, എം കോം, ഇലക്ട്രീഷ്യന്‍ - ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ക്ലാര്‍ക്ക് - ബിഎ, ബി...

Read More >>
ഓരംപോക്കില്‍ കുമാരന്‍ അനുസ്മരണം

Jan 16, 2026 04:15 PM

ഓരംപോക്കില്‍ കുമാരന്‍ അനുസ്മരണം

കെഎസ്എസ്പിഎ ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
മേപ്പയ്യൂരില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് യുഡിഎഫ്

Jan 16, 2026 03:48 PM

മേപ്പയ്യൂരില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് യുഡിഎഫ്

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ യുഡിഎഫ്...

Read More >>
 ഓര്‍മ്മ പാലിയേറ്റീവ് കെയര്‍ സെന്ററിന് പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി

Jan 16, 2026 02:05 PM

ഓര്‍മ്മ പാലിയേറ്റീവ് കെയര്‍ സെന്ററിന് പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി

പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ : ഓപ്പറേറ്റീവ് സൊസൈറ്റി പാലിയേറ്റീവ്...

Read More >>
കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ ഐടി ലാബ് ഉദ്ഘാടനം

Jan 16, 2026 12:14 PM

കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ ഐടി ലാബ് ഉദ്ഘാടനം

വിവര വിനിമയസാങ്കേതികവിദ്യയില്‍ വമ്പന്‍ കുതിച്ചു ചാട്ടവുമായി കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍....

Read More >>
ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും ജനുവരി 18 ന്

Jan 16, 2026 11:32 AM

ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും ജനുവരി 18 ന്

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ്...

Read More >>
Top Stories