മേപ്പയ്യൂര്‍: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു.
ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി മൂസ കോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കമ്മന അബ്ദുറഹിമാന്‍, ഇ. അശോകന്‍, എം.എം അഷറഫ്, കെ.പി. രാമചന്ദ്രന്‍, കെ.പി. വേണുഗോപാല്‍, മുജീബ് കോമത്ത്, സി.എം ബാബു, ശ്രീനിലയം വിജയന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, ആര്‍.കെ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എം കുഞ്ഞമ്മത് മദനി, അബ്ദുറഹിമാന്‍ ഇല്ലത്ത്, ശ്രേയസ് ബാലകൃഷ്ണന്‍, വി.പി ജാഫര്‍, കെ.ടി. വിനോദന്‍, പ്രസന്നകുമാരി ചൂരറ്റ, ഹന്നത്ത്, കീപ്പോട്ട് അമ്മത്, ടി.എം അബ്ദുല്ല, ടി.കെ അബ്ദുറഹിമാന്‍, ബിജു കുനിയില്‍, പി.കെ സുധാകരന്‍, റിഞ്ചു രാജ് എടവന, കെ.എം ശ്യാമള, എം.കെ ഫസലുറഹ്‌മാന്‍, കെ.കെ അനുരാഗ്, അജിനാസ് കാരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


UDF organizes protest evening in Meppayyur at perambra








































