കല്പത്തൂര്: വിവര വിനിമയസാങ്കേതികവിദ്യയില്‍ വമ്പന്‍ കുതിച്ചുചാട്ടവുമായി കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍. കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ ഒരു ഐടി ലാബ് സ്‌കൂള്‍ മാനേജര്‍ സ്‌കൂളിന് നിര്‍മിച്ച് നല്‍കി.
16 കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് തിയേറ്റര്‍ സൗകര്യങ്ങളു മടങ്ങിയ ലാബ് ബഹു പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് അംഗം ഷൈമ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് അംഗം പി.പി സമീര്‍ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് ഷൈജു, എംപിടി എ പ്രസിഡണ്ട് നിഖില, മാനേജര്‍ രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.സുഷമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ.പി ആസിറ നന്ദിയും പറഞ്ഞു.
കമ്പ്യൂട്ടര്‍ സാക്ഷരര്‍ അല്ലാത്ത അമ്മമാര്‍ക്കുള്ള പ്രത്യേക പരിശീലന പദ്ധതിയും കല്‍പത്തൂര്‍ എ യു പി സ്‌കൂള്‍ ഇതോടൊപ്പം വിഭാവനം ചെയ്യുന്നുണ്ട്.


IT lab inaugurated at Kalpathur AUP School








































