ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തും ,ആവള പിഎച്ച്‌സി യും സംയുക്തമായി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ക്കുള്ള കിറ്റ് സ്‌പെയ്‌സ് ചെറുവണ്ണൂര്‍ നല്‍കി.
സ്‌പെയ്‌സ് ജനറല്‍ സെക്രട്ടറി എം എം സെമീറില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍ കിറ്റ് ഏറ്റുവാങ്ങി.
ചടങ്ങില്‍ വൈസ് പ്രസിഡണ്ട് മൊയ്തു കിണറുള്ളതില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി സജീവന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എം ജംഷിദ, പഞ്ചായത്തംഗങ്ങളായ കെ.പി അരവിന്ദാക്ഷന്‍, നിഷ മലയില്‍, ജസ്മിന മജീദ്, കെ.രഞ്ജിനി, പി.മുംതാസ്, ഇ.കെസുബൈദ, സ്വപ്ന, എം.രാഗേഷ്, പ്രമോദ് ദാസ്, വി.കെ നാരായണന്‍, സ്‌പെയ്‌സ് ഭാരവാഹികളായ വി ദാമോദരന്‍, പി പി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.


Palliative Day celebrated; Space distributed kits to bedridden patients







































