കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കൂത്താളി എയുപി സ്‌കൂളിന്റെ സഹകരണത്തോടെ കൂത്താളി ടൗണില്‍ പാലിയേറ്റീവ് സന്ദേശ റാലി സംഘടിപ്പിച്ചു.
തുടര്‍ന്ന് കൂത്താളി എയുപി സ്‌കൂള്‍ വകയുള്ള പാലിയേറ്റീവ് കിറ്റ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി സത്യന്‍, ആദര്‍ശ് ഗ്രാമ പഞ്ചായത്ത് അംഗം ബിജു, ശ്യാമള, എം.കെ മനോജ്, പാലിയേറ്റീവ് നേഴ്‌സ് മോവിത തുടങ്ങിയവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ സുധീവ് സ്വാഗതവും ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ ഷീബ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.


sandhesha rally was organized in Koothali on the occasion of Palliative Day






































