പേരാമ്പ്ര : പാലിയേറ്റീവ് ദിനത്തില്‍ ഓര്‍മ്മ പാലിയേറ്റീവ് കെയര്‍ സെന്ററിന് പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ : ഓപ്പറേറ്റീവ് സൊസൈറ്റി പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി.
സംഘം പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് ഓര്‍മ്മ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇ.ടി സരീഷാണ് പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറിയത്.
സംഘം വൈസ് പ്രസിഡന്റ് അലങ്കാര്‍ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ പ്രഭാകരന്‍, പ്രകാശന്‍ കന്നാട്ടി, പി.എസ് സുനില്‍കുമാര്‍, ഡോ. സനല്‍ കുമാര്‍, കുഷ്ബു രാഗേഷ്, ഷൈലജ ചെറുവോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Palliative equipment handed over to Orma Palliative Care Center at perambra







































